വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ചെന്നൈയിലെ മേല്‍പ്പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ജനങ്ങള്‍. വീടുകളിലെ പാര്‍ക്കിങ് സ്ഥലത്ത് വെള്ളം കയറുമെന്ന് ഭയന്നാണ് വേളാച്ചേരി മേല്‍പ്പാലത്തില്‍ വാഹനങ്ങള്‍ നിരയായി നിര്‍ത്തിയിട്ടത്. കഴിഞ്ഞ വര്‍ഷം കനത്ത മഴയുണ്ടായപ്പോഴും വേളാച്ചേരി മേല്‍പ്പാലത്തെയാണ് ഒട്ടേറെപ്പേര്‍ ആശ്രയിച്ചത്.
കനത്ത മഴയുണ്ടാകുമെന്ന് തിങ്കളാഴ്ച മുന്നറിയിപ്പു വന്നപ്പോള്‍ത്തന്നെ വേളാച്ചേരി, പള്ളിക്കരണി പ്രദേശത്തുള്ളവര്‍ തങ്ങളുടെ കാറുകള്‍ മേല്‍പ്പാലത്തിലെത്തിച്ച് സുരക്ഷിതമാക്കിയിരുന്നു. അതിനിടെ, അനധികൃത പാര്‍ക്കിങ്ങിന്റെപേരില്‍ വാഹനയുടമകളില്‍നിന്ന് 500 രൂപവീതം പോലീസ് പിഴ ചുമത്തുന്നതായി ആക്ഷേപമുയര്‍ന്നു. എന്നാല്‍, ചെന്നൈ ട്രാഫിക് പോലീസ് ഇത് നിഷേധിച്ചു.
വാഹനങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, ചില വാഹനയുടമകള്‍ മഴ കുറയുന്നതുവരെ വാഹനങ്ങള്‍ തിരിച്ചെടുക്കില്ലെന്ന് അറിയിച്ചു. വാഹനത്തില്‍ വെള്ളം കയറിയാലുണ്ടാകുന്ന നഷ്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ പിഴ നല്‍കാന്‍ തയ്യാറാണെന്നും ചിലര്‍ പ്രതികരിച്ചു.
മേല്‍പ്പാലത്തില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തരുതെന്ന് പോലീസുകാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ചെന്നൈ പോലീസ് എക്‌സില്‍ കുറിച്ചു. വേളാച്ചേരി മേല്‍പ്പാലത്തില്‍ കാറുകള്‍ നിരന്നുകിടക്കുന്ന ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Content Highlights: heavy rain and flood warning chennai people parked their cars in flyover
Published: 16 Oct 2024, 11:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented