ട്രെയിൻ യാത്രക്കിടയിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തക; കൈയടിച്ച് മന്ത്രി, വൈറലായി വീഡിയോ
ആന്റിബയോട്ടിക്കുകള്‍ക്കെതിരെ രോഗാണുക്കള്‍ ആര്‍ജിക്കുന്ന പ്രതിരോധത്തിന്റെ അപകടത്തെ കുറിച്ച് ട്രെയിനിൽ വെച്ച് ബോധവത്കരണം നടത്തിയ ഏകാരോഗ്യം മെന്ററുടെ വീഡിയോ പങ്കുവെച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ആലപ്പുഴ വൺ ഹെൽത്ത് ജില്ലാ മെന്ററായ പുലോമജയുടെ പ്രവർത്തിയെയാണ് മന്ത്രി അഭിനന്ദിച്ചത്. സമര്‍പ്പണം, ആത്മാര്‍ത്ഥത, ചെയ്യുന്ന പ്രവര്‍ത്തനത്തോടുള്ള ഇഷ്ടം, സാമൂഹിക പ്രതിബദ്ധത... പ്രിയപ്പെട്ട പുലോമജ, നിങ്ങളുടെ പ്രവര്‍ത്തനം ഹൃദയത്തെ സ്പര്‍ശിക്കുന്നതാണെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മൂകാംബികയില്‍ ദര്‍ശനം നടത്തി മാവേലി എക്‌സ്പ്രസ്സില്‍ മടങ്ങുമ്പോഴാണ് സഹയാത്രികരോട് എന്താണ് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്നും അതിനെതിരെ ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും പുലോമജ പറഞ്ഞുകൊടുത്തത്.
31 വർഷം ആരോഗ്യ വകുപ്പിൽ സേവനം അനുഷ്ഠിച്ചിരുന്ന വ്യക്തിയാണ് പുലോമജ. പ്രവർത്തന മികവിന് 2007ൽ ഏറ്റവും മികച്ച നഴ്സിനുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. 2018ൽ ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച ശേഷം വൺ ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ജില്ലാ മെന്ററായി സേവനം അനുഷ്ഠിച്ച് വരികയാണ്. ആന്റിബയോട്ടിക് സാക്ഷര കേരളത്തിന്റെ ഭാഗമായി ആന്റിബയോട്ടിക്കുകൾ അമിതമായി ഉപയോഗിച്ചാലുള്ള ദോഷവശങ്ങളെപ്പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വരികയായിരുന്നു. ആരോഗ്യ വകുപ്പ് അടുത്തിടെയാണ് എഎംആർ ബോധവത്ക്കരണം വിപുലമായ ജനകീയ പരിപാടിയായി ആരംഭിച്ചത്.
Inshort: Kerala`s Health Minister lauded a nurse`s impactful AMR awareness campaign on a train, highlighting the dangers of antibiotic resistance.
Content Highlights: Health Minister Praises AMR Awareness in train by health worker
Published: 22 Dec 2024, 12:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented