പാഴ്‌വസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും കൊണ്ട് നിർമിച്ച വഞ്ചി തുഴഞ്ഞ് ഇടയക്കുന്നം പുഴയുടെ മറുകരയെത്തിയപ്പോൾ ചേരാനല്ലൂർ സ്വദേശി  62-കാരി സുമതിക്ക് സന്തോഷവും അഭിമാനവും. കഴിഞ്ഞ എട്ട് വർഷമായി ഹരിതകർമ സേനാംഗമായി പ്രവർത്തിക്കുകയാണ് സുമതി. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടെ ലഭിച്ച പ്ലാസ്റ്റിക് കുപ്പികളും പാഴ്‌വസ്തുക്കളും ഉപയോഗിച്ചാണ് സുമതി വ‍ഞ്ചി തയാറാക്കിയത്. 

To advertise here,