
നിയുക്ത ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീറും ചേര്‍ന്ന് സ്വീകരിച്ചു. മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, കെ.രാജന്, ആന്റണി രാജു എം.എല്‍.എ, ചീഫ്സെക്രട്ടറി ശാരദാ മുരളീധരന് തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു. ആരിഫ് മുഹമ്മദ് ഖാന് കാലാവധി പൂര്‍ത്തിയാക്കി ബിഹാര്‍ ഗവര്‍ണറായി മാറിപോയ സാഹചര്യത്തിലാണ് വിശ്വനാഥ് അര്‍ലേക്കര്‍ കേരള ഗവര്‍ണര്‍ സ്ഥാനത്തേക്ക് വരുന്നത്. വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് രാജ്ഭവനിലാണ് ഗവര്‍ണറുടെ സത്യപ്രതിജ്ഞാ ചടങ്ങ്.
Content Highlights: governor rajendra vishwanath arlekar arrives in kerala
Published: 01 Jan 2025, 09:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented