മുദ്രാവാക്യം,പൂച്ചെണ്ട്,സ്വര്‍ണമെഡലുകള്‍; സ്വര്ണക്കവര്ച്ചാക്കേസ് പ്രതികളെ പിടികൂടിയ പോലീസിന് ആദരം
കൊടുവള്ളി സ്വര്‍ണക്കവര്‍ച്ചാ കേസിലെ പ്രതികളെ പിടികൂടിയ പോലീസിനെ ആദരിച്ച് സ്വര്‍ണ്ണക്കച്ചവടക്കാര്‍. പ്രതികളുമായി എത്തിയ പോലീസിനെ മുദ്രാവാക്യം വിളിയോടെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് സ്വര്‍ണക്കച്ചവടക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൂച്ചെണ്ടും സ്വര്‍ണമെഡലുകളും നല്‍കി ആദരിച്ചു. ബുധനാഴ്ചയാണ് മുത്തമ്പലം സ്വദേശി ബൈജുവില്‍ നിന്ന് ഒരു കിലോഗ്രാമിലേറെ സ്വര്‍ണം കവര്‍ന്നത്. കാറിലെത്തിയ സംഘം ബൈജു സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചിട്ട ശേഷം സ്വര്‍ണം അടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു. ബൈജുവിന്റെ സുഹൃത്ത് രമേശ് ഉള്‍പ്പെടെ നാല് പേരെ പോലീസ് പിടികൂടി. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
In short - In the Koduvally gold robbery case, gold merchants honored the police who arrested the suspects with cheers and slogans. The police were welcomed with accolades after bringing in the suspects. On Wednesday, more than a kilogram of gold was stolen from Muthumpalam resident Baiju. The gang, which arrived in a car, collided with the scooter Baiju was riding before fleeing with a bag containing the gold. Four people, including Baiju's friend Ramesh, have been arrested, while one more suspect is still at large.
Content Highlights: Gold merchants at Koduvally honor police for detaining robbery case accused
Published: 30 Nov 2024, 09:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented