ഹരിവരാസനം പാടി ജർമൻ ഗായിക, ഏറ്റവും മനോഹരമായ അയ്യപ്പഗാനമെന്ന് വിശേഷണം; കൈയ്യടിച്ച് സോഷ്യൽ മീഡിയ
പ്രശസ്തമായ അയ്യപ്പഭക്തിഗാനമായ ഹരിവരാസനം പാടി ജർമൻ ഗായിക കാസ്മേ സ്പിറ്റ്മാൻ. ഏറ്റവും മനോഹരമായ അയ്യപ്പഗാനം എന്ന് വീഡിയോയിൽ കുറിച്ചുകൊണ്ടായിരുന്നു കാസ്മേ ഗാനം പങ്കുവെച്ചത്. ഇന്ത്യയുടെ ശാസ്ത്രീയസംഗീതവും സംസ്കാരവും ഏറെ ഇഷ്ടപ്പെടുന്ന കാസ്മേ, ഹിന്ദുഭക്തി ഗാനങ്ങളും സംസ്കൃത ശ്ലോകങ്ങളുമെല്ലാം അവതരിപ്പിച്ച് നേരത്തെയും ശ്രദ്ധ നേടിയിരുന്നു.
കാഴ്ചപരിമിതിയുള്ള 21-കാരി കാസ്മേ ഇൻസ്റ്റഗ്രാമിലൂടെ പ്രശസ്തയായ പാട്ടുകാരിയാണ്. ഗായികയും എഴുത്തുകാരിയും സംഗീതജ്ഞയുമായ കാസ്മേ മലയാളം, തമിഴ്, ഹിന്ദി ചലച്ചിത്രഗാനങ്ങളും സംസ്കൃത ശ്ലോകങ്ങളും മനോഹരമായി പാടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. കാഴ്ച പരിമിതിയുള്ള കാസ്മിയുടെ ഗാനാലാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുകയും അവരെ നേരിൽ കാണുകയും ചെയ്തിരുന്നു.
Inshort: Casmee Spitmann, a German singer, has won hearts by singing `Harivarasanam`, a popular Ayyappan devotional song. She shared the video, calling it the most beautiful Ayyappan song.
Content Highlights: German Singer Sings `Harivarasanam`, A Famous Ayyappan Devotional Song
Published: 12 Oct 2024, 09:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented