പരിക്കേറ്റ തെരുവുനായക്ക് തണലായി ഫയർഫോഴ്സ്; നടക്കാനായി പ്രത്യേക ഉപകരണം നിര്‍മിച്ചുനൽകി | VIDEO
വാഹനാപകടത്തിൽ പരിക്കേറ്റ് നടക്കാൻ ബുദ്ധിമുട്ടിയിരുന്ന തെരുവുനായക്ക് തണലായി മുളന്തുരുത്തി ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍. പിന്‍ഭാഗം തളര്‍ന്നുപോയ നായയ്ക്ക് നടക്കാനായി പി.വി.സി പൈപ്പ് കൊണ്ട് പ്രത്യേക ഉപകരണം നിര്‍മിച്ചു നല്‍കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ കരുതലിൽ മാളുവെന്ന് സ്നേഹത്തോടെ വിളിക്കുന്ന നായയ്ക്ക് ഇപ്പോൾ അനായാസം നടക്കാം.
ഒരാഴ്ച മുൻപാണ് നായയ്ക്ക് അപകടം സംഭവിച്ചത്. ഉദ്യോഗസ്ഥർ ഭക്ഷണവും വെള്ളവും നൽകി പരിചരിച്ചുവെങ്കിലും നായയുടെ ആരോഗ്യസ്ഥിതി മോശമായി തുടർന്നതോടെ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. നായയെ ആരെങ്കിലും ഏറ്റെടുക്കാൻ തയ്യാറെങ്കിൽ തങ്ങളെ സമീപിക്കുവാനും അറിയിച്ചു. പക്ഷേ ആരുമെത്തിയില്ല. സ്പൈനൽ കോഡിന് തകരാർ സംഭവിച്ചതിനാൽ നടക്കാനാവാത്ത അവസ്ഥയിലായിരുന്നു നായ. ഇഴഞ്ഞു നീങ്ങുന്നതിനാൽ ശരീരത്തിൽ മുറിവുകളുണ്ടാവാനും തുടങ്ങി. തുടർന്നാണ് നായയ്ക്ക് നടക്കാൻ എന്താണ് വഴിയെന്ന് ആലോചിക്കുന്നതും രാജേഷ് എന്ന ഉദ്യോഗസ്ഥൻ വിദേശത്ത് ഇത്തരം നായകൾക്ക് നടക്കാനായി പ്രത്യേക മെഷീൻ ഉണ്ടാക്കിയതിന്റെ വീഡിയോ പ്രശാന്ത് എന്ന ഉദ്യോഗസ്ഥന് അയച്ചുകൊടുക്കുന്നതും. ശേഷം പിവിസി പൈപ്പും ചക്രവും ഉപയോഗിച്ച് പ്രശാന്ത് മാളുവിന് വേണ്ടി ഉപകരണം ഉണ്ടാക്കി നൽകുകയായിരുന്നു.
Inshort: Mulanthuruthy fire force officers crafted a device to help a paralyzed street dog walk after a car accident. Read about their heartwarming rescue.
Content Highlights: Mulanthuruthy fire force officers Help Injured Dog Walk Again
Published: 16 Apr 2025, 09:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented