കഴുമരവും തോക്കുകളും തടവറയും..;എന്റെ കേരളം മേളയില്‍ ഹിറ്റായി ജയില്‍ വകുപ്പിന്റെ പ്രദര്‍ശനസ്റ്റാള്‍
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഹിറ്റാവുകയാണ് ജയില്‍ വകുപ്പ് ഒരുക്കിയ പ്രദര്‍ശന സ്റ്റാള്‍. കഴുമരവും തോക്കുകളും തടവറയും ഒക്കെയായി കാണികള്‍ക്ക് കൗതുകമാവുകയാണ് ഈ ജയില്‍. സിനിമയില്‍ മാത്രം കണ്ടു ശീലിച്ച ജയിലുകള്‍ കാണാന്‍ പൊതുജനങ്ങള്‍ക്കും അവസരം ഒരുക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സെന്‍ട്രല്‍ ജയിലിന്റെ മാതൃകയിലാണ് പ്രവേശനകവാടം ഒരുക്കിയിരിക്കുന്നത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള ഇരട്ട കഴുമരമാണ് പ്രദര്‍ശന മേളയിലെ പ്രധാന ആകര്‍ഷണം. സാധാരണ സെല്‍, പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന ഇരുട്ട് മുറി, എ കെ ജി സ്മാരക മുറി എന്നിവയെല്ലാം ജനങ്ങള്‍ക്ക് കണ്ടറിയാം. പൊതുജനങ്ങള്‍ക്ക് മനസിലാക്കാനായി പ്രിസം റൂള്‍, ആക്ട് എന്നിവയും പ്രദര്‍ശനമേളയില്‍ ഒരുക്കിയിട്ടുണ്ട്. വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ജയില്‍ അന്തേവാസികളാണ് മാതൃകാ ജയില്‍ തയ്യാറാക്കിയത്. വിവിധ ആയുധങ്ങള്‍, തടവുകാരും ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്ന ആധുനിക കൂടിക്കാഴ്ച കേന്ദ്രം, സെല്ലുകള്‍, ബാരക്കുകള്‍ എന്നിവയും സ്റ്റാളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
Content Highlights: Ente Keralam Exhibition Showcases Realistic Prison Model
Published: 23 May 2025, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented