മലപ്പുറം: തവനൂർ സെൻട്രൽ ജയിലിൽ അന്തേവാസികൾക്ക് വ്യായാമംചെയ്യാനും വിനോദങ്ങളിൽ ഏർപ്പെടാനും സൗകര്യമില്ലെന്നുള്ള പരാതി മനുഷ്യാവകാശ കമ്മിഷൻ തള്ളി. മഞ്ചേരി എൻ.ഡി.പി.എസ്. കോടതി 15 വർഷം കഠിനതടവിനു ശിക്ഷിച്ച മലപ്പുറം സ്വദേശി സമർപ്പിച്ച പരാതിയാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് തള്ളിയത്.

To advertise here,

ദിവസവും ഉച്ചയ്ക്കുശേഷവും അവധിദിവസങ്ങളിൽ രാവിലെ ഒൻപതുമുതൽ അഞ്ചുവരെയും ടി.വി. കാണാൻ സൗകര്യം നൽകിയിട്ടുണ്ടെന്ന് സെൻട്രൽ ജയിൽ സൂപ്രണ്ട് കമ്മിഷനെ അറിയിച്ചു. ഫുട്ബോളും വോളിബോളും കാരംസും ചെസ്സും സെല്ലുകളിൽ ലഭ്യമാണ്. നടുമുറ്റത്ത് വ്യായാമത്തിനും നടക്കാനുമുള്ള സൗകര്യമുണ്ട്. പരാതിക്കാരൻ ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്താറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.