തിരഞ്ഞെടുപ്പ് ചെലവ് കോടികൾ; അഴിമതിയുടെ തുടക്കം ഇവിടെ നിന്ന്: തുറന്നുപറച്ചിലുമായി സി. ദിവാകരൻ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഭീമമായ ചെലവുകളെക്കുറിച്ചും അത് ജനാധിപത്യത്തിന് സൃഷ്ടിക്കുന്ന ഭീഷണിയെക്കുറിച്ചും വെളിപ്പെടുത്തലുമായി മുതിർന്ന സിപിഐ നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരൻ. ഓരോ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥികൾക്ക് കോടികളാണ് ചെലവാകുന്നതെന്നും ഇത് അഴിമതിയുടെ തുടക്കമാണെന്നും അദ്ദേഹം തുറന്നടിച്ചു. മാതൃഭൂമി ഡോട്ട്കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിനിടെ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കമ്യൂണിസ്റ്റ് പ്രവർത്തകരുള്ള ബൂത്തുകളിൽ പോലും മൂന്ന് ഘട്ടങ്ങളിലായി സ്ഥാനാർത്ഥി പണം നൽകേണ്ട സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 'പ്രവർത്തനം തുടങ്ങുമ്പോൾ ചായ കുടിക്കാനുള്ള പണം, പോസ്റ്റർ ഒട്ടിക്കാനുള്ള പ്രത്യേക ലേബർ ചാർജ്, പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലെ വലിയ ചെലവ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഒരു മണ്ഡലത്തിൽ ഏകദേശം 142 ബൂത്തുകൾ ഉണ്ടെങ്കിൽ അവിടെയെല്ലാം പണം നൽകേണ്ടി വരുന്നത് സ്ഥാനാർത്ഥികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഇതിനുപുറമെ പ്രിന്റിങ്, പോസ്റ്ററുകൾ, വാഹനങ്ങൾ, അനൗൺസ്മെന്റുകൾ, റാലികൾ എന്നിവയ്ക്കായി വലിയൊരു തുക തന്നെ വേണ്ടിവരുന്നു' - അദ്ദേഹം പറഞ്ഞു
കുടുംബം താങ്ങായ തിരഞ്ഞെടുപ്പ് തന്റെ തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്കാർ സഹായിക്കുന്നതിന് പകരം തന്നോട് പണം പിരിച്ചു നൽകാനാണ് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം വെളിപ്പെടുത്തി. തന്റെ ഭാര്യയും മകനും അടങ്ങുന്ന കുടുംബമാണ് തന്റെ തിരഞ്ഞെടുപ്പ് ഫിനാൻസ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ലാത്ത സ്ഥാനാർത്ഥികളെ സഹായിക്കാൻ പലരും മുന്നോട്ടുവരുമെന്നും, എന്നാൽ അധികാരത്തിൽ എത്തുമ്പോൾ അവർക്ക് പരിധിവിട്ട ആനുകൂല്യങ്ങൾ ചെയ്തു കൊടുക്കാൻ ജനപ്രതിനിധികൾ നിർബന്ധിതരാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതാക്കൾക്ക് വലിയ തുക നൽകുന്നവർ അതിന്റെ ഇരട്ടി ലാഭം ആ നേതാവിനെക്കൊണ്ട് ചെയ്യിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിലെ പണത്തിന്റെ സ്വാധീനം ജനാധിപത്യത്തിന് അപകടമാണെന്നും സി. ദിവാകരൻ ഓർമ്മിപ്പിച്ചു
Content Highlights: Senior CPI leader C. Divakaran reveals how massive election spending fuels corruption. the hidden costs of democracy and the pressure on candidates
Published: 10 Feb 2026, 06:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented