കോഴിക്കോട്: ‘‘അനീതി കണ്ടപ്പോഴെക്കെ പ്രതികരിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. പ്രായം പ്രശ്നമാവില്ല’’- എഴുപത്തിമൂന്നുകാരിയായ പ്രഭാവതിയുടെ ശബ്ദത്തിന് നല്ല ഗാംഭീര്യം. നടപ്പാതയിലൂടെ ബൈക്ക് ഓടിച്ചുകയറ്റിയയാളെ തടഞ്ഞുനിർത്തി ശാസിച്ച് തിരിച്ചെടുപ്പിച്ച വീഡിയോയിലൂടെ സാമൂഹികമാധ്യമത്തിൽ വൈറലായ കോഴിക്കോട് എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്ക് സമീപം കൊയ്യേരി വീട്ടിൽ പ്രഭാവതിയുടേതാണീ വാക്കുകൾ. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബൈപ്പാസിലെ ഗതാഗത കുരുക്കിൽപ്പെട്ട ഒരു ബൈക്ക് നടപ്പാതയിൽ കയറ്റിയപ്പോഴാണ് പ്രഭാവതി തടഞ്ഞത്. സമീപത്തെ കെട്ടിടത്തിൽ നിന്ന് അജ്ഞാതൻ മൊബൈലിൽ ചിത്രീകരിച്ച് വ്യാഴാഴ്ച വൈകീട്ടോടെ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തു.

To advertise here,