കൊല്ലം: 'സി.പി.ഐ.എമ്മിന്റെ സംസ്ഥാന സമ്മേളനം മാര്‍ച്ചില്‍ കൊല്ലത്താണെന്ന് അറിയാമല്ലോ. ഉഷാറാക്കണം... എല്ലാവരും പാര്‍ട്ടിയുടെ ഒപ്പം നിക്കണം....' പറയുന്നത് അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സി.പി.എ നേതാവുമായ ഇ.കെ.നായനാരാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) സഹായത്തോടെ സി.പി.എം. ജില്ലാ കമ്മിറ്റി തയ്യാറാക്കിയ വീഡിയോയില്‍ ആണ് സംസ്ഥാന സമ്മേളനത്തിന് സഖാക്കളെ ക്ഷണിച്ചുകൊണ്ട് നായനാര്‍ സംസാരിക്കുന്നത്. രണ്ടുതവണ തുടര്‍ച്ചയായി ഭരണത്തില്‍ വന്ന പിണറായി സര്‍ക്കാരിനെയും പ്രസംഗത്തില്‍ നായനാര്‍ പരാമര്‍ശിക്കുന്നുണ്ട് .ആര് പാര വെച്ചാലും അതൊന്നും വകവെച്ച് കൊടുക്കരുത്, പോരാടണം. അതിന് പാര്‍ട്ടി ശക്തിപ്പെടുത്തണമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. പാര്‍ട്ടി സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ വളരെ പെട്ടെന്ന് തന്നെ വീഡിയോ വലിയ പ്രചാരം നേടിയിട്ടുണ്ട്.
Content Highlights: EK Nayanar AI generated video circulated in cpm groups
Published: 18 Feb 2025, 09:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented