പ്ലാസ്റ്റിക് തിരികെ കൊണ്ടുവരുമെന്ന് ട്രംപ്, ഏറ്റവും മഹാനായ പ്രസിഡന്റെന്ന് മസ്ക്
ജനങ്ങളോട് പ്ലാസ്റ്റിക്കിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുന്‍ പ്രസിഡന്റ് ജോ ബൈഡനാണ് പരിസ്ഥിതി സൗഹാര്‍ദമായ കടലാസ് സ്ട്രോ പ്രോത്സാഹിപ്പിക്കുന്ന നയം കൊണ്ടുവന്നത്. ഈ നയം തിരുത്തുമെന്നും, പ്ലാസ്റ്റിക് സ്ട്രോകള്‍ തിരിച്ചുകൊണ്ടുവരുമെന്നുമാണ് ട്രംപ് എക്സിലൂടെ വ്യക്തമാക്കിയത്. കടലാസ് സ്ട്രോകള്‍ ഉപയോഗിക്കാനുള്ള ബൈഡന്റെ നിര്‍ബന്ധം അവസാനിപ്പിക്കുമെന്നും അതിനുവേണ്ടി കൊണ്ടുവന്ന നയം തിരുത്തുന്ന എക്സിക്യുട്ടീവ് ഉത്തരവില്‍ അടുത്തയാഴ്ച ഒപ്പുവെക്കുമെന്നും ട്രംപ് പറഞ്ഞു.
'കടലാസ് സ്ട്രോകള്‍ ഉപയോഗശൂന്യമാണ്, പ്ലാസ്റ്റിക്കിലേക്ക് മടങ്ങാം' എന്നാണ് ട്രംപ് എക്സില്‍ കുറിച്ചത്. ഇതിനെ പിന്തുണച്ച് എക്സില്‍, 'ഏറ്റവും മഹാനായ പ്രസിഡന്റ്' എന്ന് കുറിച്ചുകൊണ്ടാണ് മസ്ക് ട്രംപിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തത്. ട്രംപിന്റെ ഈ തീരുമാനത്തിനും മസ്കിന്റെ പിന്തുണയ്ക്കും എതിരെ സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. ലോകത്തിന്റെ നിലനില്പിനെ ദോഷകരമായി ബാധിക്കുന്ന പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്നാണ് നെറ്റിസണ്‍സിന്റെ പ്രധാന ആക്ഷേപം.
Content Highlights: donald trump to bring back plastic straws elon musk calls him best president ever
Published: 08 Feb 2025, 10:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented