ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയില്‍ രാജ്യതലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷമായി. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മഴ ആരംഭിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ, വടക്ക്, പടിഞ്ഞാറ്, തെക്ക്, തെക്കുകിഴക്ക്, മധ്യ ഡല്‍ഹി എന്നിവിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് നല്‍കി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 

To advertise here,