ബലാത്സംഗം, ആസിഡ് ആക്രമണം, പോക്സോ; അതിജീവിതർക്ക് സൗജന്യ ചികിത്സയ്ക്ക് അർഹതയുണ്ടെന്ന് കോടതി വിധി
ബലാത്സംഗം, ആസിഡ് ആക്രമണം, പോക്സോ, മറ്റു ലൈംഗികാതിക്രമങ്ങൾ എന്നിവയെ അതിജീവിച്ചവർക്ക് സൗജന്യ ചികിത്സയ്ക്ക് അർഹതയുണ്ടെന്ന് ഡൽഹി ഹൈക്കോടതി. സർക്കാർ, സ്വകാര്യ ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും ഇവർക്ക് സൗജന്യമായ വൈദ്യസഹായത്തിനും ആവശ്യമായ സേവനങ്ങൾക്കും അർഹതയുണ്ടെന്നാണ് കോടതി ചൊവ്വാഴ്ച വ്യക്തമാക്കിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധനസഹായം നൽകുന്ന എല്ലാ സ്ഥാപനങ്ങളും സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും നഴ്‌സിംഗ് ഹോമുകളും ഈ നിർദ്ദേശം പാലിക്കണമെന്ന് ജസ്റ്റിസ് പ്രതിബ എം. സിംഗ്, ജസ്റ്റിസ് അമിത് ശർമ്മ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
പ്രഥമശുശ്രൂഷ, രോഗനിർണയം, കിടത്തി ചികിത്സ, ലബോറട്ടറി പരിശോധനകൾ, ആവശ്യമാണെങ്കിൽ ശസ്ത്രക്രിയകൾ, ശാരീരികവും മാനസികവുമായ കൗണ്‍സിലിങ്, മാനസിക പിന്തുണ, കുടുംബ കൗണ്‍സിലിങ് എന്നിവ ചികിത്സയിൽ ഉൾപ്പെടുന്നുമെന്നും കോടതി വ്യക്തമാക്കി. നിരവധി ബലാത്സംഗ, പോക്‌സോ കേസുകൾ കോടതികൾക്ക് മുൻപിലെത്താറുണ്ട്. ഈ കേസുകളിൽ അതിജീവിതർക്ക് പലപ്പോഴും ആശുപത്രി പ്രവേശനം, രോഗനിർണയം, ശസ്ത്രക്രിയാ നടപടിക്രമങ്ങൾ, മരുന്നുകൾ, കൗണ്‍സിലിങ് സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള അടിയന്തിരമോ ദീർഘകാലമോ ആയ വൈദ്യസഹായം ആവശ്യമാവാറുണ്ട്. സിആർപിസി കീഴിൽ നിലവിലുള്ള വ്യവസ്ഥകളും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങളും ഉണ്ടായിരുന്നിട്ടും ലൈംഗിക അതിക്രമങ്ങളും ആസിഡ് ആക്രമണങ്ങളും അതിജീവിക്കുന്നവർ സൗജന്യ വൈദ്യചികിത്സ ലഭ്യമാക്കുന്നതിൽ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
Content Highlights: "Give Free Treatment To Rape, Acid Attack Survivors": Delhi High Court's Landmark Order
Published: 25 Dec 2024, 11:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented