വയറ്റിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയയ്ക്ക് വിധേയയായതിനു പിന്നാലെ കൈവിരലുകൾ മാറ്റേണ്ടി വന്ന ദുരനുഭവം വിവരിച്ച് യുവതി. കഴക്കൂട്ടം കുളത്തൂരിലെ കോസ്മറ്റിക് ആശുപത്രിയിൽ ആണ് മുട്ടത്തറ ശ്രീവരാഹം സ്വദേശിനിയായ നീതു കൊഴുപ്പ് മാറ്റൽ ശസ്ത്രക്രിയക്ക് വിധേയയായത്. അഞ്ച് ലക്ഷം രൂപയാണ് ആശുപത്രി അധികൃതർ ചികിത്സക്കായി ആവശ്യപ്പെട്ടത്. തുക കൂടുതലാണെന്ന് പറഞ്ഞ് നീതു പിൻമാറി എങ്കിലും ഓഫർ ലഭ്യമാണ് മൂന്ന് ലക്ഷം രൂപ മതിയെന്നും പിന്നീട് ആശുപത്രിയിൽ നിന്ന് കിട്ടിയ അറിയിപ്പ് പ്രകാരമാണ് നീതു സർജറിക്ക് തയ്യാറായത്. 

To advertise here,

'കൈകാലുകളിലെ മുറിവുകൾക്കുള്ള ചികിത്സയാണ് ഇപ്പോൾ നടക്കുന്നത്. നടക്കാനും വിരലുകൾ അനക്കാനും കഴിയണമെങ്കിൽ ഫിസിയോതറാപ്പി ആവശ്യമാണ്. ഇതിനുള്ള ചികിത്സയാണ് ഇപ്പോൾ നടക്കുന്നത്.  30 ലക്ഷം രൂപയാണ് നീതുവിന്റെ ഇതുവരെയുള്ള ചികിത്സക്കായി ചിലവായത്'- നീതുവിന്റെ ഭർത്താവ് പത്മജിത്ത് പറഞ്ഞു. പ്രോട്ടോകോൾ പാലിച്ചാണ് ശസ്ത്രക്രിയ നടത്തിയത് എന്ന് മെഡിക്കൽ റിപ്പോർട്ടിൽ ഉള്ളത് കൊണ്ട് ആദ്യത്തെ മെഡിക്കൽ റിപ്പോർട്ട് ഞങ്ങൾക്ക് അനുകൂലമല്ലായിരുന്നു, എന്നാൽ സ്റ്റേറ്റ് മെഡിക്കൽ ബോർഡ് അത് നിഷേധിച്ചു,  അടുത്ത ദിവസം സ്റ്റേറ്റ് മെഡിക്കൻ ബോർഡിന്റെ റിപ്പോർട്ട് വരും, അതിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.


In Short: Neethu from Srivaraham suffered severe complications after a fat removal surgery at a cosmetic hospital in Kazhakkoottam, resulting in finger amputation. A medical board review is awaited.