ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിന് യുവാവ് സ്വകാര്യ ബസിന്റെ ചില്ല് അടിച്ചുതകർത്തു
ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിന് യുവാവ് സ്വകാര്യ ബസിന്റെ ചില്ല് അടിച്ചുതകർത്തു. തിരുവനന്തപുരം കല്ലറ ഭരതന്നൂരിലാണ് മദ്യലഹരിയിൽ യുവാവിന്റെ ആക്രമണം. ഭരതന്നൂർ - പാലോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിനുനേരെയായിരുന്നു രഞ്ജിത് എന്നയാളുടെ ആക്രമണമുണ്ടായത്. രഞ്ജിത്തിനെ പോലീസിൽ ഏൽപ്പിച്ചു.
രാവിലെ ഇതേ ബസിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത ഇയാൾ തിരികെയുള്ള യാത്രയിലും ടിക്കറ്റെടുക്കാതെ ബസിൽ കയറിയത് ചോദ്യം ചെയ്തതോടെയാണ് ബസിന്റെ ചില്ല് തകർത്തത്. ബസിലുണ്ടായിരുന്ന തടിക്കഷണം കൊണ്ട് മുന്നിലെയും പിറകിലെയും ചില്ലുകൾ അടിച്ചുതകർക്കുകയായിരുന്നു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല.
Content Highlights: Conductor asked for ticket man breaks bus glasses in trivandrum
Published: 30 May 2022, 09:57 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented