കൊച്ചുകുട്ടി മുതൽ ‘പോറ്റിയേ കേറ്റിയേ’ പാട്ട് പാടുന്നുണ്ടെന്നും എല്ലാവർക്കുമെതിരെ കേസെടുക്കാനാണെങ്കിൽ ഇവിടത്തെ ജയിലുകൾ പോരാതെ വരുമെന്നും ചാണ്ടി ഉമ്മൻ എംഎൽഎ. പാട്ടുപാടിയതാണോ അതോ ശബരിമല പോലെ പരിഭാവനമായ ദൈവസ്ഥാനത്ത് ഈ കൊള്ള നടന്നതാണോ പ്രശ്നം? അവിടത്തെ ആചാരം ലംഘിച്ചതാണോ അതോ പാട്ടാണോ പ്രശ്നം? ഈ സർക്കാർ അതിന് മറുപടി പറയണം. ഒരു പാട്ട് പാടാൻ സമ്മതിക്കാത്തവർ IFFK- യിൽ സിനിമ പ്രദർശിപ്പിക്കാത്തതിനെ കുറിച്ച് ദുഃഖിക്കേണ്ട കാര്യമുണ്ടോ? രണ്ടുപേരും ഒരു നയമല്ലേ പിന്തുടരുന്നത്? സിനിമയാണെങ്കിലും പാട്ടാണെങ്കിലും ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. കേരള സർക്കാർ വിലക്കിയ പാട്ടും വലിയ രാഷ്ട്രീയം പറയുന്നുണ്ട്. രാഷ്ട്രീയം ആരും പറയാൻ പാടില്ലെന്നാണ് കേരളാ സർക്കാറും കേന്ദ്ര സർക്കാറും ഓരേസമയം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

To advertise here,