ഏഷ്യയിൽ തന്നെ ആദ്യമായി പോലീസ് നായ്ക്കൾക്ക് അന്ത്യവിശ്രമ കേന്ദ്രമൊരുക്കിയിരിക്കുകയാണ് കേരള പോലീസ്. സേനയിലെ സേവനത്തിന് ശേഷം വിരമിച്ച മരണമടയുന്ന നായ്ക്കൾക്കായാണ് ഈ കേന്ദ്രം. തൃശ്ശൂർ രാമവർമപുരം പോലീസ് അക്കാദമിയിലൊരുക്കിയ അന്ത്യവിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർവഹിച്ചു. 

To advertise here,

പോലീസ് നായ്ക്കളുടെ വിശ്രമകേന്ദ്രമായ വിശ്രാന്തിയോടുചേർന്നാണ് പുതിയ സംവിധാനമൊരുക്കിയിട്ടുള്ളത്. പോലീസ് സർവീസിലെ നായ്ക്കളുടെ ത്യാ​ഗങ്ങൾ, നേട്ടങ്ങൾ, മികച്ച ഇടപെടലുകൾ എന്നിവ ഇവിടെ പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കും. ഇതോടൊപ്പം മനോഹരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്.