ഞങ്ങളുടെ നാഥനെ നഷ്ടപ്പെട്ടു; മാർപാപ്പയെ അനുസ്മരിച്ച് കർദിനാൾ മാർ ജോർജ് കൂവക്കാട്ടിന്റെ കുടുംബം
ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ച് ചങ്ങനാശ്ശേരിയിലുള്ള കർദിനാൾ മാർ ജോർജ് കൂവക്കാട്ടിന്റെ കുടുംബം. മാർപ്പാപ്പയെ നേരിൽ കണ്ട നിമിഷവും കർദിനാളിന്റെ സഹോദരീ ഭർത്താവ് ഓർത്തെടുത്തു. 'ദൂരെ നിന്ന് ഒരു സ്തുതി കൊടുത്ത് പോകണമെന്ന് മാത്രമേ ഞങ്ങൾ കരുതിയിരുന്നുള്ളൂ. പക്ഷേ ഞങ്ങളെയൊരു മുറിയിലേക്ക് ഇരുത്തുകയും ഒരുമിച്ചിരുന്ന് സംസാരിക്കുകയും ചെയ്തു. ഓരോരുത്തർക്കും കൈമുത്താനും സമ്മാനം തരാനുമൊക്കെ പ്രോത്സാഹിപ്പിച്ചതും പിതാവാണ്. പിരിഞ്ഞുപോകുന്ന സമയത്ത് കുടുംബത്തിനൊപ്പം നിന്ന് ഫോട്ടോയെടുക്കാൻ മുൻപന്തിയിൽ നിന്നതും പിതാവാണ്. അന്ന് ഞങ്ങളുടെ അച്ഛൻ കർദിനാൾ പോലുമല്ല. പിതാവിന്റെ വിദേശയാത്രകള് ക്രമീകരിക്കുന്ന ഒരു വ്യക്തി മാത്രമായിരുന്നു. അങ്ങനെയൊരാളുടെ കുടുംബം വരുമ്പോൾ ലോകമറിയുന്ന ഇത്രയും വലിയ നേതാവ് ലാളിത്യത്തോടെ ഞങ്ങളോടൊപ്പം ഇരുന്ന് സംസാരിച്ചു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയൊരു ഭാഗ്യമായിരുന്നു അത്. ഞങ്ങളുടെ കുടുംബത്തിന് ഞങ്ങളുടെ നാഥനെയാണ് നഷ്ടപ്പെട്ടത്', കർദിനാളിന്റെ സഹോദരീ ഭർത്താവ് ഓർത്തെടുത്തു.
Inshort: Cardinal George Alencherry`s family recounts their unforgettable meeting with Pope Francis, highlighting his humility and kindness.
Content Highlights: Cardinal George Alencherry`s Family Remembers Pope Francis
Published: 21 Apr 2025, 04:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented