അട്ടിമറികള്‍ക്കും അത്ഭുതങ്ങള്‍ക്കും ഇടംനല്‍കാതെ മധ്യപ്രദേശിലെ ജനങ്ങള്‍ ബിജെപിക്കൊപ്പംതന്നെ നിന്നു. കോണ്‍ഗ്രസിന് ഒരിക്കല്‍ പോലും മുന്നോട്ടുവരാന്‍ ഇടം നല്‍കാതെ ആദ്യ മണിക്കൂറുകള്‍ മുതല്‍ കൃത്യമായ ലീഡ് നിലനിര്‍ത്തിയായിരുന്നു ബിജെപിയുടെ വിജയം. സ്ത്രീശാക്തീകരണം, കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ എന്നീ വിഷയങ്ങളിൽ ഊന്നി, നരേന്ദ്ര മോദി, അമിത് ഷാ, രാജ്നാഥ് സിംഗ്, ജെ പി നദ്ദ എന്നിവരെയെല്ലാം കളത്തിലിറക്കി ബിജെപി നടത്തിയ പ്രചരണം ഒടുവിൽ വിജയം കണ്ടു.

To advertise here,