യോഗി ആദിത്യനാഥില്‍ രണ്ട് തട്ടിലായി ഉത്തര്‍പ്രദേശ് ബിജെപി. അടുത്ത മുഖ്യമന്ത്രിയെ കേന്ദ്രം തീരുമാനിക്കുമെന്ന് യോഗിയും മന്ത്രിസഭാംഗവുമായ സ്വാമി പ്രസാദ് മൗര്യ പറഞ്ഞു. അതേസമയം, യോഗി ആദിത്യനാഥിനെ പിന്തുണച്ച് പ്രധാനമന്ത്രിയുടെ വിശ്വസ്തനായ എ.കെ. ശര്‍മ്മ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് കത്തയച്ചു. 

To advertise here,

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി കേന്ദ്ര നേതാക്കള്‍ സംസ്ഥാനത്ത് എത്തിയതിന് പിന്നാലെയാണ് അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തത്.