To advertise here,

താന്‍ ട്രഷറിയില്‍നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്നും ഓണ്‍ലൈനില്‍ റമ്മി കളിച്ച് കിട്ടുന്ന പണമാണ് തന്റെ അക്കൗണ്ടിലുള്ളതെന്നും  അറസ്റ്റിലാകുന്നതിന് മുമ്പ് ബിജു ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ ഉപയോഗി്ച്ച് വേറെ ആരോ തട്ടിപ്പ് നടത്തിയതെന്നും  ഇക്കാര്യങ്ങള്‍ പോലീസ് അന്വേഷിക്കട്ടെ എന്നും ബിജു ലാല്‍ പറഞ്ഞു. 

പോലീസില്‍ കീഴടങ്ങാനായാണ് രാവിലെ ബിജുലാല്‍ അഭിഭാഷകന്റെ ഓഫീസിലെത്തിയത്. മാധ്യമങ്ങളുമായി സംസാരിക്കവെ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് ബിജുലാല്‍ കീഴടങ്ങാനെത്തിയത്.