മുംബൈ: തെളിവുകള്‍ കൃത്രമമാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന് പിന്നാലെ ഭീമ കോരേഗാവ് കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര കോണ്‍ഗ്രസ്. സത്യസന്ധമായ അന്വേഷണം ആവശ്യമാണെന്നും ബിജെപിയുടെ അജണ്ട നടപ്പിലാക്കാനാണ് കേസ് എന്‍ഐഎ ഏറ്റെടുത്തതെന്നും പിസിസി അധ്യക്ഷന്‍ നാന പഠോളെ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമായിരുന്നു പഠോളെയുടെ പ്രതികരണം.
ഭീമ കോരേഗാവ് കേസിലെ പ്രതികളിൽ ഒരാളായ റോണ വിൽസണെതിരായ തെളിവുകൾ കൃത്രിമമായി നിർമിച്ചതാണെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് അമേരിക്കൻ ഫോറൻസിക് വിദഗ്ദർ പുറത്തുവിട്ടത്. ഇതിന്റെ പിന്നാലെ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തുവന്നത്.
Published: 13 Feb 2021, 11:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented