ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീം  ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് മത്സരിക്കും. ആസാദിനെ പ്രതിപക്ഷം പിന്തുണച്ചാൽ അത് ബി.ജെ.പിക്ക് വലിയ വെല്ലുവിളിയാകും. 34-കാരനായ ദളിത് നേതാവിന്റെ സ്ഥാനാർത്ഥിത്വത്തോടെ ഗൊരഖ്പൂരിൽ മത്സരം കടുക്കും.

To advertise here,

ഗൊരഖ്പൂരിൽ നിന്ന് മാറി അയോധ്യയിലോ മഥുരയിലോ യോഗി മത്സരിച്ചേക്കുമെന്ന് ആദ്യ ഘട്ടത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബി.ജെ.പി. പ്രഖ്യാപിച്ചപ്പോൾ ആ സാധ്യത അവസാനിച്ചു.