ക്രിക്കറ്റ് താരം എംഎസ് ധോനിയേയും കുടുംബത്തേയും യാത്രയ്ക്കിടയില്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് ബെംഗൂളുരുവില്‍ നിന്നുള്ള കുടുംബം. നാല് വയസ്സുകാരിയായ മകളുടെ പിറന്നാള്‍ ദിനത്തില്‍ തന്നെ ധോനിയെ കണ്ടുമുട്ടിയത് സ്വപ്‌നസാക്ഷാത്കാരമാണെന്നും ഇതിലും വലിയ പിറന്നാള്‍ സമ്മാനം മകള്‍ക്ക് നല്‍കാനില്ലെന്നും നേത്ര ഗൗഡ എന്ന അമ്മ പറയുന്നു.

To advertise here,

ധോനിയുടെ ഭാര്യ സാക്ഷി, നേത്രയോടും മകളോടും സംസാരിക്കുന്നതും ധോനിയും മകള്‍ സിവയും പുഞ്ചിരിയോടെ ഇരിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ധോനി മാസ്‌ക് ധരിച്ചിരുന്നതിനാല്‍ അടുത്തേക്ക് പോകാതെ നേത്രയുടെ മകള്‍ പേടിക്കുന്നതും ഇത് കണ്ട് സിവ ചിരിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. 

അടുത്ത സുഹൃത്തിനെപ്പോലെയാണ് സാക്ഷി തന്നോട് പെരുമാറിയതെന്നും നേത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ഒന്നരക്കോടിയോളം ആളുകളാണ് ഈ വീഡിയോ കണ്ടത്. സിവയുടെ ചിരിയുമായി ബന്ധപ്പെട്ട നിരവധി കമന്റുകള്‍ വീഡിയോയ്ക്കു താഴെ കാണാം. അച്ഛനെയോര്‍ത്ത് സിവ അഭിമാനിക്കുന്നുണ്ടാകുമെന്നും തന്നേക്കാള്‍ പ്രായം കുറഞ്ഞ ഒരു കുട്ടി അച്ഛന്റെ ആരാധികയാണല്ലോ എന്നായിരിക്കും സിവ ആലോചിക്കുന്നതെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.