അവൻ എന്നെങ്കിലും മാറുമെന്ന് പ്രതീക്ഷിച്ചു; സതീഷിന് പരമാവധി ശിക്ഷ ലഭിക്കണം -അതുല്യയുടെ പിതാവ്
കഴിഞ്ഞ ദിവസം ഷാർജയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ അതുല്യയുടെ മരണത്തിൽ പ്രതികരിച്ച് പിതാവ്. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ അതുല്യയുടെ ഭർത്താവ് സതീഷിന് ലഭിക്കണം. അതിനുവേണ്ട എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. 11 വർഷം കൊണ്ട് ഇഞ്ചിഞ്ചായാണ് അവൻ കുഞ്ഞിനെ കൊന്നത്. ശാരീരികമായി മർദിക്കുന്നത് മാത്രമല്ല, മാനസികമായും നിരന്തരം പീഡിപ്പിക്കുന്നുണ്ടായിരുന്നു. സ്നേഹമോ പരിഗണനയോ സ്വന്തം മകളോട് പോലും വാത്സല്യമോ അവനില്ല. 2014ൽ കല്യാണം കഴിക്കുമ്പോഴുള്ള ആക്രമണവും ശൈലിയുമാണ് സതീഷ് ഇപ്പോഴും പിന്തുടരുന്നത്. അവൻ അന്നും ഇന്നും ഒരുപോലെയാണ്. എന്നെങ്കിലും അവൻ മാറുമെന്ന പ്രതീക്ഷയിലാണ് പെൺകുട്ടിയെ അങ്ങോട്ട് വിടുന്നത്. പ്രായത്തിന്റെ പക്വതയാകുമ്പോഴെങ്കിലും മാറുമെന്ന് കരുതി. സതീഷ് യാതൊരു മാപ്പും അർഹിക്കുന്നില്ലെന്നും പിതാവ് പറഞ്ഞു.
Content Highlights: Sharjah Death: Father Seeks Maximum Penalty for Husband in Athulya death Case
Published: 20 Jul 2025, 08:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented