2027-ൽ അത് സംഭവിക്കും. ആർട്ടിക് ആദ്യമായി വേനൽ അനുഭവിക്കും. ആർട്ടിക് സമുദ്രത്തിലെ ഐസിന്റെ ഭൂരിഭാഗവും ഉരുകിയൊലിക്കും.

To advertise here,

ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽമൂലം ആർട്ടിക് സമുദ്രത്തിലെ മഞ്ഞുകട്ടകൾ ഒരു ദശാബ്ദത്തിൽ 12 ശതമാനം എന്നതോതിൽ കുറയുന്നു. നാഷണൽ സ്നോ ആൻഡ് ഐസ് ഡേറ്റാ സെന്ററിന്റെ റിപ്പോർട്ടനുസരിച്ച് ഈവർഷം ഇവിടത്തെ ഐസിന്റെ വിസ്തീർണം ഏകദേശം 42 ലക്ഷം ചതുരശ്ര കിലോമീറ്ററാണ്. ഐസിന്റെ അളവുരേഖപ്പെടുത്താൻ തുടങ്ങിയ 1978-നുശേഷം ഇത്ര കുറയുന്നത് ഇപ്പോൾ. 

ഇത് 10 ലക്ഷം ചതുരശ്ര കിലോമീറ്ററിൽ താഴെയാകുന്ന അവസ്ഥയെ ‘ഐസില്ലാത്ത ആർട്ടിക്’ എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കൊളറാഡോ ബോൾഡർ സർവകലാശാലയിലെയും ഗോഥെൻബർഗ് സർവകലാശാലയിലെയും ഗവേഷകരുടെ പഠനം നെയ്‌ച്ചർ കമ്യൂണിക്കേഷൻ ജേണലിൽ പ്രസിദ്ധീകരിച്ചു.