പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനസില്‍ ഇടം നേടിയ നടനാണ് അക്ഷയ് രാധാകൃഷ്ണന്‍. അക്ഷയുടെ വളര്‍ത്തുനായ വീരനും ഒരു കുഞ്ഞുസെലിബ്രിറ്റിയാണ്. തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുനായക്കുട്ടികളെ സംരക്ഷിച്ച് അവയെ ദത്തെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അക്ഷയ് നല്‍കും.അത്തരത്തിലാണ് എസ്തര്‍ എന്ന നായക്കുട്ടിയെ സുഹൃത്തിന് നല്‍കിയത്.എന്നാല്‍ സുഹൃത്തിന്റെ വീട്ടുകാരുടെ നിലപാട് തന്നെ വിഷമിപ്പിച്ചെന്ന് അക്ഷയ് പറയുന്നു.

To advertise here,


വളര്‍ത്ത് നായകളുടെ സ്‌നേഹത്തിന് നാടനെന്നോ വിദേശിയെന്നോ ഇല്ല. ഇഷ്ടക്കേട് ഉള്ളിടത്ത് എസ്തറിനെ നിര്‍ത്തിയില്ല. കൂട്ടിക്കൊണ്ടുവന്നു. വളര്‍ത്താന്‍ താല്‍പ്പര്യമുള്ളവര്‍ വന്നാല്‍ നല്‍കാനാണ് തീരുമാനം. ലോക്ഡൗണ്‍കാലത്ത് അരുമകള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് യുവതാരം.