ഇടുക്കി അടിമാലി കൂമ്പൻപാറയിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞു. ദേശീയപാത നിർമാണത്തിന് എത്തിച്ച ടിപ്പർ ലോറിയാണ് മറിഞ്ഞത്. റോഡിലെ വശത്ത് നിർത്തിയിട്ടിരുന്ന ലോറി തനിയെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ലോറി ഉയർത്താനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്.

To advertise here,

Inshort- A tipper lorry carrying materials for national highway construction overturned and fell on a house in Kumbanpara, Adimali, Idukki.