
തിരുവനന്തപുരം: നെയ്യാറ്റിൻകര വാഴിച്ചലിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി മറിഞ്ഞ് അപകടം. ഡ്രെെവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു.
വാഹനത്തിലെ ഡ്രെെവറായ കളിയിക്കവിള പൊന്നപ്പ നഗർ സ്വദേശി ജിഷോ, ക്ലീനർ ആകാശ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ ജിഷോയെ വാഹനത്തിന്റെ ഗ്ലാസ് തകർത്താണ് നാട്ടുകാർ പുറത്തെടുത്തത്. ആനപ്പാറയിൽനിന്നും കള്ളിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. അപകടകാരണം വ്യക്തമല്ല.
Content Highlights: tipper lorry overturns in trivandrum two injured
Published: 03 May 2025, 05:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented