സ്കൂൾ കലോത്സവത്തിന് വിശിഷ്ടാതിഥിയായി എത്തിയ ആറുവയസുകാരൻ ആധ്വിക് രാജിന്റെ നാടൻപാട്ട് വീഡിയോ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ബാലേട്ടൻ മോളല്ലേടീ നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതല്ലേ... എന്ന നാടൻപാട്ട് പാടിയാണ് ആധ്വിക് സദസ്സിനെ കീഴടക്കിയത്. സദസിലേക്കിറങ്ങി ആധ്വിക് വിളിച്ചതോടെ കുട്ടികളും അധ്യാപകരും പാട്ടിനൊപ്പം ചുവടുവെക്കാനും തുടങ്ങി. കാസർകോട് പാണ്ടി ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ നിന്നുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. കാസർകോട് ബോവിക്കാനം AUPS സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ ആധ്വിക്, നാടൻപാട്ട് കലാകാരൻ രാജേഷ് പാണ്ടിയുടെ മകനാണ്. 

To advertise here,

Inshort: A 6-year-old boy named Aadvik Raj mesmerized the audience with a folk song at a school festival, winning hearts and making the event memorable.