ഓപ്പറേഷന്‍ പി-ഹണ്ടില്‍ കുടുങ്ങി ഐ.ടി. വിദഗ്ധര്‍. സംസ്ഥാനത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ച ഐ.ടി. ജോലിക്കാര്‍ അടക്കം 28 പേരാണ് പിടിയിലായിരിക്കുന്നത്. സൈബര്‍ ഡോമിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. 

To advertise here,

കഴിഞ്ഞ രണ്ട് ദിവസമായി സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി-ഹണ്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ അടക്കം മറവിലാണ് കുട്ടികളെ കെണിയില്‍ വീഴ്ത്തുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.