
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും തിരയുന്നവരെയും അത് പങ്കുവെക്കുന്നവരെയും കുടുക്കുന്നതിനുമൊപ്പം ആ കുട്ടികളെ തിരിച്ചറിഞ്ഞ് സംരക്ഷണം ഏർപ്പെടുത്തുന്നതിനായി സൈബർ പോലീസിൽ പ്രത്യേകവിഭാഗവും. വിക്ടിം ഐഡന്റിഫിക്കേഷൻ ടാസ്ക് ഫോഴ്‌സ് എന്ന പേരിൽ രൂപവത്കരിച്ച ഈ വിഭാഗത്തിൽ സൈബർ ഡിവിഷനിലെ പ്രത്യേക പരിശീലനം ലഭ്യമായ ഉദ്യോഗസ്ഥരെയാണ് ഉൾപ്പെടുത്തിയത്.
കഴിഞ്ഞദിവസം നടന്ന ഇക്കൊല്ലത്തെ ആദ്യ പി-ഹണ്ട് ഓപ്പറേഷനിൽ ഈ പ്രത്യേകവിഭാഗം പങ്കെടുക്കുകയും ചെയ്തു. സംസ്ഥാന പോലീസിന്റെ സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന് കീഴിൽ ഓൺലൈൻ ബാലലൈംഗിക ചൂഷണം തടയുക എന്ന ഉദ്ദേശ്യത്തോടെ കൗണ്ടറിങ് ചൈൽഡ് സെക്‌ഷ്വൽ എക്സ്‌പ്ലോയ്‌റ്റേഷൻ സെന്റർ നേരത്തേ തന്നെ രൂപവത്‌കരിച്ചിരുന്നു. അതു കൂടാതെയാണ് പതിയ സംവിധാനവും.
ഓൺലൈൻ ബാലലൈംഗിക പീഡന ഉള്ളടക്കങ്ങളിൽ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അത് മറികടക്കുന്നതിനായാണ് പ്രത്യേക പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരുടെ സംഘത്തെ ഉപയോഗിക്കുന്നത്. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, വിവരശേഖരണം തുടങ്ങിയവയും കാര്യക്ഷമമാക്കി.
Content Highlights: Kerala Police Forms Victim Identification Task Force to Combat Child Pornography and Online Abuse
Published: 07 Feb 2026, 10:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented