അപ്രതീക്ഷിതമായി വന്ന ലോക്ക്ഡൗണ്‍ അഭിനേതാവെന്ന നിലയില്‍ വലിയ മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്ന് നടന്‍ അഭിഷേക് രവീന്ദ്രന്‍. കരിയറില്‍ ഒരു ബ്രേക്ക് കിട്ടിയെന്ന് കരുതിയ സമയത്താണ് എല്ലാം നിലച്ചുപോയതെന്നും താന്‍ അഭിനയിച്ച 'യുവം' ഉള്‍പ്പെടെയുള്ള സിനിമകള്‍ റിലീസ് ചെയ്യാന്‍ തുടങ്ങിയതില്‍ വലിയ ആശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യചിത്രമായ 'അപൂര്‍വരാഗം' മുതല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വെബ് സീരീസിനെ കുറിച്ചുവരെ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് അഭിഷേക്...