സാംസ്‌കാരികമായും സാമൂഹികമായും സാമ്പത്തികമായും സമൂഹത്തിൽ സ്ത്രീകൾ വലിയ മുന്നേറ്റം നടത്തിയെങ്കിലും സ്ത്രീക്ക് ഇന്നും ബാലികേറാമലയാണ് രാഷ്ട്രീയം. കക്ഷി രാഷ്ട്രീയ ഭേദമന്യേ രാഷ്ട്രീയ പാർട്ടികളിൽ സജീവ സാന്നിധ്യമായി സ്ത്രീകളുണ്ടെങ്കിലും സുപ്രധാന പദവികൾ കൈയടക്കാൻ ഇന്നും അവർക്ക് കഴിഞ്ഞിട്ടില്ല. പാർലമെന്റും സംസ്ഥാനനിയമസഭയും പോലെയുള്ള ഉയർന്ന സഭകളിൽ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സ്ത്രീകൾക്കുണ്ടായാൽ മാത്രമേ ലിംഗപദവി ശാക്തീകരണം രാഷ്ട്രീയത്തിൽ നടപ്പിലാവുകയുള്ളൂ. അതേസമയം തന്നെ ശക്തമായ സാന്നിധ്യമായി എത്തുന്ന സ്ത്രീകളെ പിന്നിലൂടെ കുത്തിയും സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചും തളർത്തുകയാണ് ഒരു വിഭാഗം ചെയ്യുന്നതെന്നാണ് വനിതാ നേതാക്കളുടെ ആരോപണം. രാഷ്ട്രീയത്തിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ചും അവർ നേരിടുന്ന വെല്ലുവിളികളും സംസാരിക്കുകയാണ് കെജെ ഷൈൻ, ദീപ്തി മേരി വർഗീസ്, പി ഐശ്വര്യ എന്നിവർ.

To advertise here,