സംഗീതമാണ് എന്റെ ഭർത്താവ്, സ്വപ്നങ്ങൾ ആർക്കുവേണ്ടിയും പണയം വെയ്ക്കരുത്-വൈക്കം വിജയലക്ഷ്മി
‘നമ്മുടെ സ്വപ്നങ്ങൾ ആർക്കുവേണ്ടിയും അടിയറവ് വയ്ക്കരുത്, പറ്റില്ലെങ്കിൽ പറ്റില്ലെന്ന് തുറന്നു പറയാൻ ഏതൊരു സ്ത്രീക്കും സാധിക്കണം’ -ആത്മവിശ്വാസത്തോടെ പറയുകയാണ് ദേശീയ പുരസ്കാരം സ്വന്തമാക്കി മലയാളത്തിന്റെ അഭിമാനമായി മാറിയ വൈക്കം വിജയലക്ഷ്മി. കാഴ്ചപരിമിതിയെ തോൽപ്പിച്ച് ഈ നേട്ടങ്ങൾ സ്വന്തമാക്കി താൻ നിൽക്കുന്നതിന്റെ കാരണം അച്ഛനും അമ്മയും തന്ന പിന്തുണയാണെന്ന് വിജയലക്ഷ്മി പറയുന്നു.
ജീവിതം നൽകിയ തിരിച്ചടിയെക്കുറിച്ചും വിജയലക്ഷ്മി സംസാരിക്കുന്നുണ്ട്. പാളിപ്പോയ വിവാഹ ബന്ധത്തെക്കുറിച്ച് വിജയലക്ഷ്മിക്ക് പറയാനുള്ളത് ഇതാണ്-’അതുപോട്ടെ, അതത്ര വലിയ കാര്യമൊന്നുമല്ല, രക്ഷപ്പെട്ടല്ലോ...’
കാഴ്ച പരിമിതിയുള്ള ഒരു വ്യക്തിയെയും മാറ്റിനിർത്തരുത് എന്ന് പറയുന്നു വിജയലക്ഷ്മി. ഏതെങ്കിലും തരത്തിൽ എന്തെങ്കിലും പരിമിതി ഉള്ളവർക്കും ഈ ലോകത്തിൽ ജീവിക്കാനുള്ള അവകാശമുണ്ട്, അവരെ ചേർത്ത് നിർത്തണം. എനിക്ക് എന്റെ അച്ഛനും അമ്മയും തന്ന പിന്തുണ പോലെ അവർക്കും മാതാപിതാക്കൾ ഉൾപ്പെടെയുള്ളവരുടെ പിന്തുണ ലഭിക്കണം എന്നും വിജയലക്ഷ്മി പറയുന്നു.
Content Highlights: playback singer vaikom vijayalakshmi interview
Published: 01 Aug 2026, 06:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented