'21 ഗ്രാംസ്' എന്ന ചിത്രത്തിന്റെ തിരക്കഥ വായിച്ചു തീര്‍ക്കാന്‍ താന്‍ നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന 'പത്മ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പോലും നിര്‍ത്തിവെച്ചതായി അനൂപ് മേനോന്‍. ഷൂട്ടിങ്ങിനിടെ ബ്രേക്ക് കിട്ടിയപ്പോള്‍ വെറുതേ മറിച്ചു നോക്കാനെടുത്ത തിരക്കഥ വായിച്ചുതീര്‍ത്ത ശേഷമാണ് പിന്നീട് ഷൂട്ട് തുടര്‍ന്നതെന്ന് അനൂപ് പറയുന്നു.

To advertise here,

ത്രില്ലര്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് തന്നെ അത്ഭുതപ്പെടുത്തിയെന്നും മാതൃഭൂമി ഡോട്ട് കോം 'talkies'ല്‍ ലിയോണ ലിഷോയ്‌ക്കൊപ്പം പങ്കെടുക്കവേ താരം കൂട്ടിച്ചേര്‍ത്തു.