എറണാകുളത്ത് കോൺഗ്രസിനെ തോൽപ്പിക്കുക എളുപ്പമല്ല, പക്ഷേ എനിക്കത് സാധിച്ചു- ഡോ.സെബാസ്റ്റ്യൻപോൾ
സ്ഥാനാർത്ഥിയാകുന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും പ്രചാരണ കാലഘട്ടം ഒരു 'പീഡാനുഭവം' ആണെന്ന് മുൻ എംപി ഡോ.സെബാസ്റ്റ്യൻ പോൾ. കോൺഗ്രസ് കോട്ടയായ എറണാകുളത്ത് നിന്നും ഇടതുപക്ഷ സ്വതന്ത്രനായി നേടിയ അപ്രതീക്ഷിത വിജയത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സെബാസ്റ്റ്യൻ പോൾ. 1997-ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുമ്പോൾ താൻ ജയിക്കുമെന്ന് ഉറപ്പിച്ചു പറയാൻ പറ്റാത്ത സാഹചര്യമായിരുന്നു അവിടെ നിലനിന്നിരുന്നത്. എന്നാൽ വലിയ ആധിപത്യമുണ്ടായിരുന്ന കോൺഗ്രസിനെ പരാജയപ്പെടുത്തുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. അന്ന് കോൺഗ്രസിനെ തോൽപ്പിക്കുകയും ഒരു കോൺഗ്രസ് അനുകൂല മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ ലോക്‌സഭയിലേക്ക് വിജയിക്കുക എന്നത് വലിയൊരു കാര്യമായാണ് കാണുന്നതെന്നും അദ്ദേഹം പറയുന്നു. ഏകദേശം 30 ദിവസത്തോളം വെയിലും മഴയും മഞ്ഞും സഹിച്ച് പ്രചാരണ വാഹനങ്ങളിലും അല്ലാതെയും വോട്ടർമാരെ നേരിൽ കാണാൻ നടക്കേണ്ടി വരുന്നത് വലിയ ശാരീരിക അധ്വാനമാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത അത്തരം സാഹചര്യങ്ങൾ ഒരു ദുരിതാനുഭവമാണെന്ന് കൂടി ഓർക്കുകയാണ് അദ്ദേഹം.
Content Highlights: kerala assembly election sebastian paul interview
Published: 31 Jan 2026, 12:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented