നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെയും സിപിഎമ്മിന്റെയും കനത്ത പരാജയത്തിൽ പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ഇടത് സഹയാത്രികനും മുൻ എംപിയുമായ സെബാസ്റ്റ്യൻ പോൾ. മുഖ്യമന്ത്രിയായിരിക്കേ പിണറായി വിജയന്റെ ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവുമായ നിലപാടുകൾക്ക് ജനങ്ങൾ നൽകിയ മറുപടിയാണ് തിരഞ്ഞെടുപ്പിൽ കണ്ടതെന്നും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കവേ അ‌ദ്ദേഹം പറഞ്ഞു.

To advertise here,

എൽഡിഎഫ് സർക്കാരിന്റെ ഭരണം മോശമായിരുന്നില്ല. എന്നാൽ, നികൃഷ്ടജീവി മുതൽ പരനാറി തുടങ്ങിയ ഒരു മുഖ്യമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കാത്ത പ്രയോഗങ്ങളാണ് അ‌ദ്ദേഹത്തിൽ നിന്നുണ്ടായത്. അ‌തിനാൽ 'പിണറായി ഇനി വേണ്ട' എന്ന് ജനങ്ങൾ തീരുമാനിച്ചു. രഹസ്യമായി വോട്ട് ചെയ്ത ജനങ്ങളുടെ വിധി അ‌ത്ഭുതപ്പെടുത്തിയെന്നും പിണറായി ഇനി മാറിനിൽക്കുകയാണ് വേണ്ടതെന്നും സെബാസ്റ്റ്യൻ പോൾ കൂട്ടിച്ചേർത്തു