അധ്യാപകർ കുട്ടികൾക്ക് ലഹരി നൽകിയോ എന്ന് ആശങ്ക; പഞ്ചാബിനെയും മറികടക്കുന്ന ലഹരി വിപത്തെന്ന് ചെന്നിത്തല
തിരുവനന്തപുരം: പഞ്ചാബിനേയും മറികടക്കുന്ന ലഹരി വിപത്താണ് കേരളത്തിലുള്ളതെന്നും വടകരയിലെ ലഹരിക്കേസിൽ അറസ്റ്റിലായ അധ്യാപകർ കുട്ടികൾക്ക് ലഹരി നൽകിയോ എന്ന് ആശങ്കയുണ്ടെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുൻപ് ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ 'ഓപ്പറേഷൻ കുബേര'യിലൂടെ പലിശ മാഫിയയെ അമർച്ച ചെയ്തതുപോലെ, ഇന്ന് രാസലഹരിയുടെ വേരറുക്കാൻ ലക്ഷ്യമിട്ടുള്ള ഈ ദൗത്യം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട്കോം ഓപ്പൺ ഹാർട്ടിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.
മുഖ്യമന്ത്രിസ്ഥാനത്തിന് താൻ അർഹനാണ് എന്നാണ് വിശ്വാസെമെന്നും, അതല്ലാത്ത ഒരു തീരുമാനം എടുത്തപ്പോൾ അത് അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിഷമമില്ല എന്നു പറഞ്ഞാൽ അത് കൃത്രിമമാകും, ഒരു പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ നേതൃത്വം എടുക്കുന്ന തീരുമാനം അംഗീകരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്, ഞാൻ എന്നും അത് അംഗീകരിച്ചിട്ടേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: ramesh chennithala interview
Published: 30 Jul 2026, 10:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented