സോളാർ കേസും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ആശുപത്രിക്കിടക്കയിലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വളരെയധികം വേദനിപ്പിച്ചിരുന്നതായി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ ചാണ്ടി. സോളാർ കേസിൽ കുറ്റവിമുക്തനാക്കി എന്ന വാർത്ത കണ്ട് കണ്ണ് നിറയുകയും അദ്ദേഹം ആ വാർത്ത ഞങ്ങൾക്ക് ആശുപത്രിക്കിടക്കയിൽ വെച്ച് കാണിച്ചുതരുകയും ചെയ്തിരുന്നു. അപ്പോഴാണ് കേസും വിവാദവുമെല്ലാം അദ്ദേഹത്തെ എത്രത്തോളം വിഷമിപ്പിച്ചിരുന്നു എന്നുള്ള കാര്യം മനസിലാക്കിയതെന്ന് മറിയാമ്മ ഉമ്മൻ ചാണ്ടി പറഞ്ഞു.

To advertise here,

‘മക്കൾക്ക് ഇഷ്ടമുള്ള വഴി തിരഞ്ഞെടുക്കാം, പക്ഷേ രാഷ്ട്രീയത്തിൽ പിന്തുണ കൊടുക്കില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. അച്ചു ഉമ്മനെ കെ.എസ്.യു പ്രസിഡന്റാക്കാൻ വയലാർ രവി ശ്രമിച്ചപ്പോൾ ഉമ്മൻ ചാണ്ടി അത് തടയുകയായിരുന്നു’, പുതുപ്പള്ളിയിൽ മാതൃഭൂമി ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മറിയാമ്മ ഉമ്മൻ ചാണ്ടി വ്യക്തമാക്കി.