ഉമ്മൻചാണ്ടിയില്ലാത്ത ആദ്യ നിയമസഭാതിരഞ്ഞെടുപ്പിനെ നേരിടാൻ പ്രചാരണരംഗത്ത് സജീവമാവുകയാണ് മകൾ മറിയ ഉമ്മൻ. ഓരോ മണ്ഡലങ്ങളിലെത്തുമ്പോഴും ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണെന്നും അതെല്ലാം അപ്പയ്ക്ക് കിട്ടുന്നതാണെന്നും മറിയ 'open heart'ൽ പറഞ്ഞു. പിതാവിന്റെ പാതയിൽ തന്നെയാണ് സഹോദരൻ ചാണ്ടി ഉമ്മനും സഞ്ചരിക്കുന്നതെന്നും അത് ആത്മവിശ്വാസം നൽകുന്നുണ്ടെന്നും മറിയ പറയുന്നു. സോളാർ കേസിൽ കുറ്റവിമുക്തനായപ്പോൾ പിതാവിനുണ്ടായ ആശ്വാസവും, രാഷ്ട്രീയ വേട്ടയാടലുകൾ അദ്ദേഹത്തെ എത്രത്തോളം മാനസികമായി വിഷമിപ്പിച്ചിരുന്നു എന്നും മറിയ ഓർത്തെടുക്കുന്നുണ്ട്.

To advertise here,

'അപ്പയെ മാനസികമായി ഏറ്റവും ബാധിച്ച വിഷയമായിരുന്നു സോളാർ കേസ്. എന്ത് പ്രശ്‌നം വന്നാലും വീട്ടിൽ, പ്രത്യേകിച്ച് മക്കൾക്ക് മുന്നിൽ വിഷമം കാണിക്കരുതെന്ന് നിർബന്ധമുള്ള ആളായിരുന്നു അപ്പ. മരിക്കുന്നതിന് മാസങ്ങൾക്ക് മുൻപാണ് സോളാർ കേസിൽ ഉമ്മൻചാണ്ടിയെ സിബിഐ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഉത്തരവ് വരുന്നത്. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള സമയമാണ്. രാവിലെ ഞാനടുത്ത് ചെന്നപ്പോൾ അപ്പ ആ വാർത്തയിലൂടെ വിരലോടിച്ച് എന്നെ കാണിച്ചു. പൂർണ ആരോഗ്യവാനായിരുന്ന സമയമായിരുന്നെങ്കിൽ അപ്പ അത് ചെയ്യില്ലായിരുന്നു. കുറ്റവിമുക്തനാക്കപ്പെട്ടതിന്റെ ആശ്വാസം ആ മുഖത്തുണ്ടായിരുന്നു' - മറിയ പറഞ്ഞു

തന്റെ ഭർത്താവ് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും എന്നാൽ താനടക്കമുള്ള കുടുംബാംഗങ്ങൾ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും മറിയ വ്യക്തമാക്കുന്നു. സജീവ രാഷ്ട്രീയത്തിലേക്ക്  പ്രവേശിക്കുന്നതിനേക്കാൾ , പിതാവ് കാട്ടിത്തന്ന സേവന പാതയിൽ മുന്നോട്ട് പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മറിയ പറയുന്നു