വെറും പതിനെട്ടാമത്തെ വയസിൽ മലയാള സിനിമ ​ഗാനരചനാരം​ഗത്തേക്ക് കടന്ന് വന്നയാളാണ് വിനായക് ശശികുമാർ. കുട്ടീം കോലും എന്ന ചിത്രത്തിലൂടെ തുടങ്ങിയ ആ യാത്ര പത്ത് വർഷങ്ങൾ പിന്നിടുമ്പോൾ നൂറ്റമ്പതോളം ​ഗാനങ്ങളും നിരവധി ഹിറ്റുകളും മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നു. ഉയിരിന്‍ നദിയേ, പവിഴമഴയേ, രതിപുഷ്പം, പറുദീസ, ആരാധികേ, ആദരാഞ്ജലി നേരട്ടെ തുടങ്ങിയ വമ്പൻ ഹിറ്റുകൾ അവയിൽ ചിലത് മാത്രം. ഹിറ്റ് പ്ലേലിസ്റ്റുകളിലെ സ്ഥിര സാന്നിധ്യമായ വിനായക് തന്റെ സം​ഗീതയാത്രയെക്കുറിച്ച്, പാട്ടെഴുത്തിനെക്കുറിച്ച്, Yours Trulyയിൽ സംസാരിക്കുന്നു
 

To advertise here,