"സിനിമയിൽ നിന്ന് മാറി നിന്ന സമയത്ത് ഞാനെന്റെ ലോകവുമായി സന്തോഷത്തിലായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഉള്ള ആളല്ല ഞാൻ. അമലും ഞാനുമൊക്കെ സ്വകാര്യത ആഗ്രഹിക്കുന്നവരാണ്. ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കാത്ത ആൾക്കാരാണ്. അതുകൊണ്ട് തന്നെ പബ്ലിക്കിൽ നിന്ന് മാറി നിൽക്കുന്നത് ഒരു ബുദ്ധിമുട്ടായിരുന്നില്ല", എന്ന് പറയുകയാണ് മലയാളികളുടെ പ്രിയ നടി ജ്യോതിർമയി. ഏതാണ്ട് പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിർമയി പ്രധാന വേഷത്തിലെത്തിയ അമൽ നീരദ് ചിത്രം ബൊഗെയ്ൻവില്ല മികച്ച പ്രതികരണം നേടിയിരുന്നു.

To advertise here,

ഈ ഇടവേള താനായിട്ട് എടുത്തതല്ലെന്ന് പറയുന്നു ജ്യോതിർമയി. "സിനിമയിൽ നിന്ന് ഇടവേള എടുക്കണമെന്ന് ഞാനായിട്ട് എടുത്ത തീരുമാനമല്ല, സിനിമ ചെയ്യുന്നില്ലെന്നോ ബ്രേക്ക് എടുക്കാൻ പോവുകയാണെന്നോ ഞാൻ എവിടെയും പറഞ്ഞിട്ടില്ല. എന്നെ എക്സൈറ്റഡ് ആക്കുന്ന കഥാപാത്രങ്ങൾ വന്നില്ല, ഒരു ഘട്ടം കഴിഞ്ഞപ്പോൾ വല്ലാതെ വിരസത തോന്നിത്തുടങ്ങി  അങ്ങനെയുള്ളപ്പോൾ അഭിനയം തുടർന്നാൽ അതിനോടുള്ള എന്റെ ഇഷ്ടം തന്നെ പോകുമെന്ന് തോന്നി. അങ്ങനെയാണ് ഇനി എന്നെ എക്സൈറ്റ് ചെയ്യുന്ന കഥാപാത്രങ്ങൾക്കായി കാത്തിരിക്കാം എന്ന് കരുതുന്നത്."

കരിയറിന്റെ തുടക്കകാലത്ത് സ്ഥിരം കല്യാണപെണ്ണ് വേഷങ്ങളായിരുന്നു എന്നെ തേടി വന്നിരുന്നത്. എങ്ങനെയൊക്കെയോ അതിൽ നിന്ന് രക്ഷപ്പെട്ടു.  എന്റെ കഥാപാത്രങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് മീശമാധവനിലെ വേഷവും പിന്നെ എന്റെ വീട് അപ്പുവിന്റേം എന്ന ചിത്രത്തിലെ വസുവിന്റെ അമ്മയുമാണ്. ചിങ്ങമാസം പാട്ടിനെക്കുറിച്ച് ഇന്നും ആളുകൾ സംസാരിക്കുന്നത് അത്ഭുതമാണ്. ഞാൻ ഡാൻസ് പഠിച്ചിട്ടില്ല. ആ പാട്ടിന്റെ ചിത്രീകരണത്തിനിടെ ഓടൊക്കെ പൊളിഞ്ഞ ഒരു കടയുടെ മേലെയാണ് കയറി ഡാൻസ് ചെയ്തത്. അന്നതൊന്നും ആലോചിച്ചതേയില്ല" ജ്യോതിർമയി പറയുന്നു.

Inshort: Malayalam actress Jyothirmayi talks about her 10-year break from films, her reasons, and her exciting return with `Boganville`.

Producer: Sreelakshmi 

Camera: Jaivin T Xavier, Akash S Manoj 

Editing: Arjun Kaithathil