‘ഖജനാവ് കാലിയാണ്, സ്വകാര്യ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് സാമ്പത്തിക മേഖലയ്ക്ക് ഗുണമാകും’
കേരളത്തിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരിക എന്നതാണ് യുഡിഎഫിന്റെ നയമെന്നും അതിലൂടെ മാത്രമേ സംസ്ഥാനത്തിന് നിലനിൽപ്പുള്ളൂവെന്നുമാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ ബജറ്റ് അവതരണത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. സംസ്ഥാനത്തിന്റെ ഖജനാവ് കാലിയായിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ സ്വകാര്യ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് കേരളത്തിന് ഗുണകരമാകുമെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധ ഡോ.നിർമല പത്മനാഭൻ. അതേസമയം രാജ്യത്തിന്റേയും സംസ്ഥാനത്തിന്റേയും പുരോഗതി സ്ത്രീകളിലൂടെയാണെന്നിരിക്കെ സ്ത്രീകൾക്കായി ഈ ബജറ്റിൽ പ്രത്യേകിച്ച് ഒന്നും നൽകുന്നില്ലെന്നും അത് നിരാശാജനകമാണെന്നും അവർ പറയുന്നു.
Published: 19 Jun 2026, 10:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented