വയനാട്ടിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ചായപ്പൊടി വിറ്റും ഇന്റർനെറ്റ് കഫേയിൽ 50രൂപ ദിവസക്കൂലിക്ക് ജോലിചെയ്തും കളിയാക്കിയവർക്ക് മുന്നിൽ ഒന്നാം റാങ്കോടെ പാസായി മെർച്ചന്റ് നേവി ക്യാപ്റ്റനായി മാറിയ സനു ജോസിന്റെ ജീവിതകഥയാണ് ഇത്തവണ സർവീസ് സ്റ്റോറിയിൽ.

To advertise here,

എണ്ണ മോഷ്ടിക്കാൻ എത്തിയവർ എന്ന് തെറ്റിദ്ധരിക്കപ്പെട്ട് ഇക്വറ്റോറിയൽ ഗിനിയയിലും നൈജീരിയയിലുമായി 10 മാസത്തോളം തടവിലാക്കപ്പെട്ടതിന്റെ നടുക്കുന്ന അനുഭവങ്ങൾ അദ്ദേഹം ഈ അഭിമുഖത്തിൽ തുറന്നുപറയുന്നു. ഫോൺ പിടിച്ചുവെക്കപ്പെട്ട് കുടുംബവുമായി ബന്ധപ്പെടാൻ കഴിയാതെ വന്നതും, കപ്പലിനുള്ളിൽ സഹപ്രവർത്തകർ പോലും എതിരായതും, ജീവനൊടുക്കാൻ ചിന്തിച്ച മാനസികാവസ്ഥയിൽ നിന്നും 26 ജീവനക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതും ക്യാപ്റ്റൻ സനു ജോസ് വിവരിക്കുന്നു. കൂടാതെ കടലിലെ വിസ്മയങ്ങൾ, ബർമുഡ ട്രയാംഗിൾ സത്യങ്ങൾ, സൗത്ത് ആഫ്രിക്കയിലെ ആക്രമണം, മർച്ചന്റ് നേവി ജീവിതത്തിന്റെ കാണാപ്പുറങ്ങൾ എന്നിവയും ഈ എപ്പിസോഡിൽ പങ്കുവെക്കുന്നു.