ജോൺപോൾ ജോർജ് സംവിധാനം ചെയ്ത ‘ആശാൻ’ എന്ന ചിത്രത്തിൽ സൂപ്പർസ്റ്റാർ കരൺ ചന്ദ് എന്ന കഥാപാത്രമായി എത്തിയ ബിബിൻ തന്റെ അഭിനയസാധ്യതകൾ വീണ്ടും അടയാളപ്പെടുത്തിയിരുന്നു.

കോളേജ് പശ്ചാത്തലത്തിൽ പ്രണയവും സൗഹൃദവും കോർത്തിണക്കി ഒരുങ്ങുന്ന ‘പ്രേംപാറ്റ’യിൽ ശ്രദ്ധേയമായ കഥാപാത്രവുമായി ബിബിൻ പെരുമ്പള്ളി. ചിത്രത്തിൽ കരാട്ടെ സണ്ണി എന്ന കഥാപാത്രത്തെയാണ് ബിബിൻ അവതരിപ്പിക്കുന്നത്. നവംബർ 27ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിലെ ബിബിൻ പെരുമ്പള്ളിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നിട്ടുണ്ട്. സ്റ്റൈലിഷ് മാസ് ലുക്കിലാണ് താരത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത് നിർമ്മിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ലിജീഷ് കുമാറാണ്.
മലയാള സിനിമയിൽ വ്യത്യസ്ത ക്യാരക്ടർ വേഷങ്ങളിലൂടെ ശ്രദ്ധ നേടിവരുന്ന നടനാണ് ബിബിൻ പെരുമ്പള്ളി. കഥാപാത്രത്തിന്റെ സ്വഭാവത്തിനനുസരിച്ച് പ്രകടനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള കഴിവാണ് ബിബിന്റെ പ്രധാന കരുത്തുകളിലൊന്ന്. ഈ വർഷം ആദ്യമെത്തിയ ജോൺപോൾ ജോർജ് സംവിധാനം ചെയ്ത ‘ആശാൻ’ എന്ന ചിത്രത്തിൽ സൂപ്പർസ്റ്റാർ കരൺ ചന്ദ് എന്ന കഥാപാത്രമായി എത്തിയ ബിബിൻ തന്റെ അഭിനയസാധ്യതകൾ വീണ്ടും അടയാളപ്പെടുത്തിയിരുന്നു. സിനിമയ്ക്കുള്ളിലെ സിനിമയുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രത്തിൽ, താരപരിവേഷമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരമാണ് ബിബിന് ലഭിച്ചത്.
‘ആശാൻ’ കൂടാതെ ‘കടകൻ’, ‘കുറുപ്പ്’, ‘റൈഫിൾ ക്ലബ്’, ‘ലോക: ചാപ്റ്റർ 1 – ചന്ദ്ര’, ‘കളംകാവൽ’, ‘മേനേ പ്യാർ കിയാ’ തുടങ്ങിയ ചിത്രങ്ങളും ബിബിന്റെ സിനിമാ യാത്രയിലെ ശ്രദ്ധേയമായ സാന്നിധ്യങ്ങളാണ്. വ്യത്യസ്ത സിനിമകളുടെ ഭാഗമായിക്കൊണ്ട് അഭിനയരംഗത്ത് സ്വന്തം ഇടം ഉണ്ടാക്കിയെടുക്കുകയാണ് ഈ താരം. അഭിനയത്തോടൊപ്പം സിനിമാ നിർമ്മാണ മേഖലയിലും പ്രവർത്തനപരിചയമുള്ള ബിബിൻ, മലയാളത്തിലെ പുതിയ തലമുറ അഭിനേതാക്കൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്ന പേരായി മാറുകയാണ്.
Content Highlights: The makers of the upcoming college romance-drama Premapatta, directed and produced by Aamir Pallikkal, have released a stylish character poster featuring Bibin Perumpally as 'Karate Sunny' ahead of the film's theatrical release on November 27.
Published: 26 Oct 2026, 09:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented