തന്റെ ചിത്രത്തിലെ കഥയും കഥാപാത്രങ്ങളുമെല്ലാം താൻ കണ്ട മനുഷ്യന്മാരും പൂട്ടിപ്പോയ കലാസമിതിയുമൊക്കെയാണെന്ന് ഭഗവാൻ ദാസന്റെ രാമരാജ്യം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഫെബിൻ സിദ്ധാർത്ഥ്. രാമരാജ്യം എന്നത് നാട്ടിലെ ഒരു ബാലെ ഗ്രൂപ്പാണ്. ബാലെ ഗ്രൂപ്പിന്റെ കഥയിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നതെങ്കിലും അതിനുള്ളിൽ തന്നെ കൃത്യമായി രാഷ്ട്രീയം പറയുന്ന ചിത്രമാണിതെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ചിത്രത്തിന്റെ സംഗീത സംവിധായകൻ വിഷ്ണു ശിവശങ്കറിനൊപ്പം വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു ഫെബിൻ.

To advertise here,