വ്യക്തിശുചിത്വവും പരിസരശുചിത്വവും വളരെയേറെ പ്രധാനമാണെന്ന് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സർക്കാർ നിയമിച്ച ഹെെപ്പവർ കമ്മിറ്റി ചെയർമാനും ലോകാരോഗ്യ സംഘടന ആഗോളസമിതി അംഗവുമായ ഡോ എസ്. എസ് ലാൽ. ഉന്നതാധികാര കമ്മിറ്റിയുടെ പ്രാഥമിക റിപ്പോർട്ട് ആരോഗ്യം - ദേവസ്വം മന്ത്രി കെ.മുരളീധരന് കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ വേഗത്തിൽ ആശ്വാസം കിട്ടുന്നതിനുള്ള ശുപാർശകൾ കമ്മിറ്റി നൽകിയിട്ടുണ്ട്. റിപ്പോർട്ടിന്മേൽ സർക്കാർ നടപടികൾ സ്വീകരിക്കും. കമ്മിറ്റിയുടെ പൊതുവായ ശുപാർശകളെക്കുറിച്ചും ആരോഗ്യരംഗം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും എസ്. എസ് ലാൽ മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു.

To advertise here,